Saturday 21 March 2015

നൂറു മേനി ഫലം കൊയ്തു സതീര്‍ത്ഥും നവനീതും


     വെള്ളിയാഴ്ച രണ്ടാം ക്ലാസ്സിലെ സതീര്‍ത്ഥും നവനീതും വിദ്യാലയത്തില്‍ വന്നത് ഏറെ അഭിമാനത്തോടെയായിരുന്നു അതിലേറെ സംതൃപ്തിയോടെയും... വിദ്യാലയത്തില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തിലൂടെ തുടങ്ങിയ കൃഷി നൂറു മേനി ഫലം തന്നിരിക്കുന്നു. തന്റെ കൂട്ടുകാര്‍ക്കും വിദ്യാലയത്തിനുമുള്ള ഓഹരിയായി തനിക്കൊപ്പം വളര്‍ന്ന പടവലങ്ങകളുമായാണ് അവരെത്തിയിരിക്കുന്നത്



നവനീതും സതീര്‍ത്ഥും

      "വിദ്യാലയത്തില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളായിരുന്നു കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനത്തിന്റെ മൂലധനം. കൃഷിയോട് ആഭിമുഖ്യമുള്ള അമ്മമാരായതിനാല്‍ പരിപൂര്‍ണ്ണ പിന്തുണയും. അച്ഛന്റെ കായികശേഷിയില്‍ കൃഷിക്കുള്ള നിലമൊരുങ്ങി. … അമ്മയുടെ മേല്‍നോട്ടത്തില്‍ വിത്ത് പാവി... ഞങ്ങള്‍ വെളുപ്പിനേ എഴുന്നേറ്റ് ഒരു കപ്പ് വെള്ളവുമായെത്തും... അല്പദിവസത്തിനകം ആദ്യത്തെ നാമ്പ് ‍ ഞങ്ങളെ കാണാന്‍ തല നീട്ടി....പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം...വെള്ളവും പുഞ്ചിരിയും മുടങ്ങാതെ സമ്മാനിച്ചപ്പോള്‍ കൊച്ചു കൊച്ചു തളിരിലകള്‍ വിരിയാന്‍ തുടങ്ങി...വീണു പോകാതിരിക്കാന്‍ കൊച്ചു കൊച്ചു സ്പിങ്ങുകള്‍ .....ഞങ്ങളേക്കാള്‍ വേഗത്തില്‍ വളരാനായി ഒരു പന്തല്‍ ഒരുക്കി.... വലിയ വലിയ ഇലകളായി പന്തല്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു....ഒരു ശലഭം പന്തലിനു ചുറ്റും പാറി പാറി നടക്കുന്നു.....എന്തായിരിക്കും എന്ന് ചിന്തിച്ച് നോക്കുമ്പോള്‍ ഇലകള്‍ക്കിടയില്‍ ഒരു കൊച്ചു പൂവ് വിരിഞ്ഞു നില്‍ക്കുന്നു...അല്പദിവസത്തിനു ശേഷം ആകാംക്ഷയ്ക്കും കാത്തിരിപ്പിനും സമാപനമായ് ഒരു കായ് വളരാന്‍ തുടങ്ങിയിരിക്കുന്നു. ആത്മാഭിമാനത്തിന്റെ പുതിയ പാഠങ്ങള്‍ സമ്മാനിച്ച ഈ പന്തലിലാണ് ഞങ്ങളുടെ ഓരോ ദിവസം ആരംഭിക്കുന്നത് ......"





Monday 16 March 2015

ANNUAL DAY 2014-15

വിദ്യാവിലാസം യു പി സ്കൂളിന്റെ വാര്‍ഷികവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ANNUAL DAY എന്ന ടാബ് സന്ദര്‍ശിക്കൂ.