Thursday 19 February 2015

ഇംഗ്ലീഷ് ഫെസ്റ്റ്


ഇംഗ്ലീഷ് ഭാഷയിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനു ഫെബ്രുവരി 12 ന് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.


പഠനയാത്ര


കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമം, ചെറുതുരുത്തി കലാമണ്ഡലം, വാഴാനി ഡാം എന്നിവിടങ്ങളിലേക്ക് ജനുവരി 7 ന് പഠനയാത്ര നടത്തി.










ഗണിതോത്സവം


ഗണിതോത്സവത്തിന്റെ ഭാഗമായുള്ള പ്രകൃതിഗണിതം ‌എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗണിതാശയങ്ങള്‍ തിരിച്ചറിയാനായി ജനുവരി 4ന് ‌UP ക്ലാസിലെ കുട്ടികളെ വീട് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അംശബന്ധം എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍  നേരിട്ട് മനസ്സിലാക്കി
 




TLM വര്‍ക്ക്ഷോപ്പ്


ഡിസംബര്‍ 6 ന് PEACE ന്റെ ഭാഗമായി ശാസ്ത്രം, ഗണിതശാസ്ത്രം, എന്നിവയില്‍ പഠനോപകരണ നിര്‍മ്മാണ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. രാവിലെ സയന്‍സും ഉച്ചയ്ക്ക് ശേഷം ഗണിതവുമായിരുന്നു.








ശിശുദിനം - നവംബര്‍ 14


ശിശുദിനത്തോടനുബന്ധിച്ച് രക്ഷാകര്‍ത്തൃ സമ്മേളനം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്ന വിഷയത്തെ അധികരിച്ച് രക്ഷിതാക്കള്‍ക്കുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.




റിപ്പബ്ലിക്ക് ദിനം - ജനുവരി 26


1950 ജനുവരി 26 നാണ് ഭാരതം റിപ്പബ്ലിക്കായത്. രണ്ടു നൂറ്റാണ്ടോളം വിദേശാധിപത്യത്തില്‍ കഴിഞ്ഞ ഭാരതം 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായെങ്കിലും ഭാരതം പരമാധികാര ജനകീയ റിപ്പബ്ലിക്കായത് ഈ ദിനത്തിലാണ്.
സ്വാതന്ത്ര്യ ലഭിക്കുന്നതിനു മുമ്പുതന്നെ, 1946 ല്‍ നിയമിക്ക
പ്പെട്ട കോണ്‍സിറ്റ്യുവന്റ് അസംബ്ളി മൂന്നു വര്‍ഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഭര
ണഘടന. പരമാധികാരം ജനങ്ങളില്‍ സ്ഥിതി ചെയ്യുന്നതും
രാജാവില്ലാത്തതുമായ ഭരണ സംവിധാനമാണ് റിപ്പബ്ളിക്ക്.
ഇന്ന് മൂന്നുതരം റിപ്പബ്ലിക്കുകളാണ് നിലവിലുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭരിക്കുന്നത്, രാഷ്ട്ര തലവന്‍ രാജാവോ രാജ്ഞിയോ ആയിരിക്കുമ്പോള്‍ തന്നെ ഭരണ തലവന്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയാകുന്നത്,
റിപ്പബ്ളിക്ക്എന്ന പേരില്‍സൈനിക ഭരണവും ഏകകക്ഷി
ഭരണവും നിലവിലുള്ളത് ഇങ്ങനെ മൂന്നുതരം.
നമ്മുടെ സ്വാതന്ത്രം അര്‍ഥപൂര്‍ണമായത് റിപ്പബ്ലിക്ക് ആയതോടെയാണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവു
മായ നീതിയും, ചിന്ത, ആശയ പ്രകാശനം, വിശ്വാസം, ഭക്തിആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യവും അവസര സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടന നമുക്കെന്നും അഭിമാനിക്കാവുന്നതാണ്. ആ ഭരണഘടനയുടെ ശില്പികളെ
നമുക്കിവിടെ സ്മരിക്കാം.

ലോക തണ്ണീര്‍ത്തടദിനം - ഫെബ്രുവരി 2


കേരത്തിലെ തണ്ണീര്‍ത്തടങ്ങളെല്ലാം നശിച്ചുക്കൊണ്ടിരിക്കുക
യാണ്. സ്വാഭാവിക തണ്ണീര്‍ത്തടങ്ങളായ 32 എണ്ണവും മനുഷ്യന്‍ നിര്‍മ്മിച്ച 2121തണ്ണീര്‍ത്തടവും കേരളത്തിലുണ്ട്. നികത്തി ഇല്ലാതാക്കുന്നതിനൊപ്പം മാരകമായ രാസവസ്തു
ക്കള്‍ എത്തുന്നതു മൂലവും തണ്ണീര്‍ത്തടങ്ങള്‍ നശിക്കുകയാണ്.
പായലിന്റെ അധിക വളര്‍ച്ചയും മത്സ്യ സമ്പത്തിലെ കുറവുമെല്ലാം തണ്ണീര്‍ത്തടങ്ങളെ പ്രതികൂലമായി ബാധിക്കും. തണ്ണീര്‍ത്തടങ്ങളില്ലെങ്കില്‍ ഭൂഗര്‍ഭജലനിരപ്പ് കുറയും പുഴകളു
ടെ ഒഴുക്കിനെയും ദോഷമായി ബാധിക്കും.

ജീവികളും തണ്ണീര്‍ത്തടങ്ങളും

ആയിരക്കണക്കിന് പക്ഷികള്‍ തണ്ണീര്‍ത്തടങ്ങളില്‍ ചേക്കേ
റാറുണ്ട് മത്സ്യങ്ങള്‍ പുഴക്കള്‍ തുടങ്ങിയ അനേക ജലജന്തുക്ക
ള്‍ ഇവിടെ ഉള്ളതു കൊണ്ടാണിത്. ലോകത്തിന്റെ വിവിധഭാ
ഗങ്ങളില്‍ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആവാസ വ്യവസ്ഥ കാണാം കൊക്ക്, താറാവ്, അരയന്നം എന്നിവകള്‍ മാത്രമല്ല, പാമ്പ്, ആമ,ചീങ്കണി, മുതലായവയും
ഇഷ്ടം പോലെ തണ്ണീര്‍ത്തടങ്ങളെ തേടിയെത്താറുണ്ട്.

സസ്യങ്ങളും തണ്ണീര്‍ത്തടങ്ങളും

തണ്ണീര്‍ത്തടങ്ങള്‍ വളരെ കാര്യമായിതന്നെ ജലം ശുദ്ധീകരി
ക്കും എങ്ങനെയാണന്നല്ലെ? ജലത്തിലെ കാഡ്മിയം, ഈയം,
രസം,ക്രോമീയം തുടങ്ങിയ ഘനലോഹങ്ങളെ പോലും വലി
ച്ചെടുക്കാന്‍പ്പോലും തണ്ണീര്‍ത്തടങ്ങളിലെ സസ്യങ്ങള്‍ക്കാവും
തീര്‍ന്നില്ല. നൈട്രേറ്റ് ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങള്‍
തണ്ണീര്‍ത്തടങ്ങളിലെ ചെടികള്‍ വലിച്ചെടുക്കുന്നു. ഇതുമൂലം
അമിതമായി ഉണ്ടാവുന്ന പായല്‍വളര്‍ച്ച ഇല്ലാതാക്കുന്നു.

കണ്ടലും തണ്ണീര്‍ത്തടങ്ങളും

    തണ്ണീര്‍ത്തടങ്ങളും കണ്ടലും തമ്മില്‍ അടുത്ത ബന്ധം കാണാം കണ്ടല്‍ച്ചതുപ്പുകള്‍ എന്നാണവയെ വിളിക്കുന്നത്. ലോകത്തിന്റെ ഏകദേശം 39ദശലക്ഷം ഏക്കറോളം കണ്ടല്‍ച്ചതുപ്പുകള്‍ ഉണ്ട്.ഈ വിഭാഗത്തിലുള്ള തണ്ണീര്‍ത്തടങ്ങള്‍ കടലുമായി ബന്ധപ്പെട്ടവ ആയിരിക്കും. അതായത് സമുദ്രതീരത്തിനടുത്തുള്ളവ ആയിരിക്കും. കടലുമായി ബന്ധപ്പെടാത്തവയും ഉണ്ട്. അവിടെ തണ്ണീര്‍ത്തടത്തിന് വെള്ളം ലഭിക്കുക അരുവികളിലും പുഴകളിലും നിന്നാണ്.പുഴയില്‍ വെള്ളം പൊങ്ങുന്ന കാലത്ത് സ്ഥിരമായ തണ്ണീര്‍ത്തടങ്ങള്‍ ഉണ്ടാവുന്നു

 

അന്താരാഷ്ട്ര മണ്ണ് വര്‍ഷം - ജനുവരി 1


മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍.
ഭൂമിയില്‍ മണ്ണ് വേണം,
ജീവജാലങ്ങള്‍ നിലനില്‍ക്കാന്‍,
വെള്ളം പിടിച്ചു നിര്‍ത്താന്‍,
പ്രളയം തടയാന്‍.
വരള്‍ച്ച ഇല്ലാതാക്കാന്‍,
കാലാവസ്ഥ മാറ്റം ചെറുക്കാന്‍,
വിളകള്‍ വളര്‍ത്താന്‍.
നമുക്ക് ജീവിക്കാന്‍.......
മണ്ണെന്ന അമൂല്യ നിധി നമുക്ക്
കാത്തുപാലിക്കാം.
ആരോഗ്യ കരമായ ജീവിതത്തിന്,
ആരോഗ്യമുള്ള മണ്ണു വേണം.
വികസനത്തിന്റെ യന്ത്രകൈകള്‍ക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടു കൊടുക്കാതിരിക്കാന്‍ നമുക്കും ഇറങ്ങാം.



 

സ്വാമിവിവേകാനന്ദന്റെ 152-ാം ജന്മദിനം - ജനുവരി 12



     1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വക്കീലായ വിശ്വനാഥ് ദത്തയുടേയും ഭുവനേശ്വരി ദേവിയുടേയും മകനായ അദ്ദേഹത്തിന് നരേന്‍, നരേന്ദ്രന്‍ബിലേ എന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ വിളിപ്പേരുകള്‍
 
      ജീവിതത്തിന്റേയും പ്രഭഞ്ചത്തിന്റേയും അര്‍ത്ഥം തേടിക്കൊണ്ടിരുന്ന നരേന്ദ്രന്‍ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമക്രഷ്ണ പരഹംസരെ ഗുരുവായി സ്വീകരിച്ചു 1886-ല്‍ ശ്രീരാമ പരഹംസര്‍ സമാധിയായതോടെ നരേന്ദ്രനും മറ്റുശിഷ്യന്മാരും ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. രാമകൃഷ്ണമഠവും രാമകൃഷ്ണമിഷനും സ്ഥാപിച്ചത് വിവേകാനന്ദനാണ് ഭാരതപര്യടനത്തിനിടയില്‍ വിവേകാനന്ദന്‍ 1892-ല്‍ കേരളത്തിലെത്തി. എറണാകുളത്ത് വെച്ച് ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ച് ഏറെനേരം സംഭാഷണം നടത്തി. കേരത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ട് മനം മടുത്ത അദ്ദേഹം കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പ്രസ്താപിച്ചു. കന്യാകുമാരിയിലെത്തിയ വിവേകാനന്ദന്‍ കടലില്‍ കണ്ട ഒരു വലിയ പാറയില്‍ നീന്തി കയറി അവിടെ ധ്യാനിച്ചിരുന്നു. ഇത് പിന്നീട് വിവേകാനന്ദപാറ എന്ന പേരില്‍ സ്മാരകമായി.





ഓണത്തുമ്പി


ഓണത്തോടനുബന്ധിച്ചുള്ള കളികളും ലേഖനങ്ങളും കവിതകളുമായി കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളുടെ പരിച്ഛേദമാണ് ഓണത്തുമ്പി. 01 – 11– 2014 ന് പ്രകാശനകര്‍മ്മം നടത്തി.

പത്രക്വിസ്


     സ്കൂള്‍ തലത്തില്‍ പത്രക്വിസ് സംഘടിപ്പിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും 1.30 ന് നടത്തുന്ന പത്രക്വിസ്സില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ പത്രത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. LP, UP തലങ്ങളിലായാണ് മത്സരം. LP, UP തലങ്ങളില്‍ വിജയികളായവര്‍ക്കും ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച ക്ലാസിനും ട്രോഫി നല്‍കുന്നു.

സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള


     സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള 08-10-2014 ബുധനാഴ്ച സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. C R C കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സന്നിഹിതനായിരുന്നു. മികവാര്‍ന്ന പഠനോപകരണങ്ങള്‍ കുട്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു
 




PEACE പദ്ധതിയുടെ ഉദ്ഘാടനം



     സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ഗവേഷണാത്മകമായി കണ്ട് ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ DIET നടത്തുന്ന ഒരു പദ്ധതിയാണ് PEACE. ഇതില്‍ 6 മേഖലകളാണ് ഉള്ളത്. 1. സാമൂഹ്യപങ്കാളിത്തം, 2. ഭാഷാപഠനം, 3. IT അധിഷ്ഠിത പഠനം, 4. കലാകായിക പ്രവൃത്തി പരിചയം, 5. ഇംഗ്ലീഷ് പഠനം, 6. ശാസ്ത്ര പഠനം. ഈ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് വിദ്യാലയത്തെയും വിദ്യാര്‍ത്ഥികളെയും മികവിന്റെ പാതയിലേക്ക് ഉയര്‍ത്തുക എന്നതാണ് PEACE പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
 
     സ്കൂള്‍ തല PEACE പദ്ധതിയുടെ ഉദ്ഘാടനം DIET ഫാക്കല്‍റ്റി ഡോ. ലോഹിദാസന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധിയും OSA അംഗവുമായ സുഷമ ടീച്ചര്‍ BPO സല്‍മ ടീച്ചര്‍, BRC ട്രയിനര്‍മാരായ ബിജി ടീച്ചര്‍, അജിത ടീച്ചര്‍, CRC കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് പ്രതിനിധി കബീര്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു







കലാരൂപങ്ങള്‍

ഒപ്പന



വടക്കേ മലബാറിലെ മുസ്ളീങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമുള്ള ഒരു നാടന്‍ കലാരൂപമാണ്‌ ഒപ്പന. പല വിശേഷാവസരങ്ങളിലും ഒപ്പന നടക്കാറുണ്ട്‌.എങ്കിലും അത്‌ കൂടുതലായി കണ്ടു വരുന്നത്‌ വിവാഹാഘോഷങ്ങളിലാണ്‌.'അഫ്ന'എന്ന അറബി പദത്തില്‍ നിന്നാണ്‌ ഒപ്പന എന്ന വാക്കുണ്ടായതെന്ന് ചില പണ്ഡിതന്‍മാറി വാദിക്കുന്നു.രണ്ടു കൈകള്‍ നീട്ടിപ്പിടിച്ച്‌ കൈപ്പടങ്ങള്‍ ചേര്‍തുവെയ്ക്കുന്നതിനേയാണ്‌ അഫ്ന എന്നു പറയുന്നത്‌.മാപ്പിളപ്പാട്ട്‌ സാഹിത്യത്തിലെ ഒരു ഇശലിന്റെ അഥവാ രീതിയുടെ പേരാണ്‌ ഒപ്പനെയെന്നും പറയപ്പെടുന്നു. 
വിവാഹത്തിന്‌ മണവാട്ടിയെ തോഴിമാറി അണിയിച്ചൊരുക്കി പന്തലിലെ പീഠത്തില്‍ ഇരുത്തുന്നതോടെയാണ്‌ ഒപ്പന തുടങ്ങുക.മണവാട്ടിക്കു ചുറ്റും നിന്നുകൊണ്ടും ഇരുന്നുകൊണ്ടും തോഴിമാര്‍ പാടികളിക്കുന്നതാണ്‌ ഒപ്പനയുടെ സമ്പ്രദായം ഒരാള്‍ മുന്‍പാട്ടു പാടുമ്പോള്‍ മറ്റുള്ളവര്‍ അത്‌ ഏറ്റുപാടും.ഒപ്പന ചായല്‍,ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികളുണ്ട്‌.ചായല്‍ പാടുമ്പോള്‍ കൈകൊട്ടി താളം പിടിക്കുകയില്ല.മുറുക്കം പാടുമ്പോല്‍ മാത്രമേ താളം പിടിക്കുകയുള്ളു.ചായലില്‍ തുടങ്ങി ചായലില്‍ തന്നെ ഒപ്പന അവസാനിക്കും.പുരുഷന്‍മാര്‍ക്കും പ്രത്യേകം ഒപ്പനക്കളിയുണ്ട്‌.മണവാളന്‍ മണവാട്ടിയുടെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയില്‍ വച്ചോ കൂട്ടുകാര്‍ അയാള്‍ക്കു ചുറ്റും പാടിക്കളിക്കുനതാണ്‌ പുരുഷന്‍മാരുടെ ഒപ്പന.



ഓട്ടന്‍ തുള്ളല്‍

     മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍ തുള്ളല്‍‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്‍തുള്ളള്‍ അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍ കലയില്‍ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നുവിധത്തിലുള്ള തുള്ളല്‍രൂപങ്ങളുണ്ടെങ്കിലും ഓട്ടന്‍തുള്ളലിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ, തുള്ളലിന് ഓട്ടന്‍തുള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുപോരുന്നു. ക്ഷേത്രകല എന്നനിലയില്‍ കേരളത്തില്‍ പൊതുവെ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുവരുന്നുണ്ട്. തലയില്‍ കൊണ്ട കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനുപുറമെ വിടര്‍ത്തിയ നാഗഫണത്തിന്‍െറ ആകൃതിയിലുള്ള കിരീടം ധരിച്ച്, മുഖത്ത് പച്ച മനയോല പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടുംതൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരന്‍ രംഗത്തുവരുന്നത്.
നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യകല എന്ന നിലയിലാണ് ഓട്ടന്‍തുള്ളല്‍ വളര്‍ന്നുവന്നത്. ഇപ്പോള്‍ എല്ലാ സമുദായക്കാരും ഇത് അവതരിപ്പിക്കുന്നുണ്ട്. പൊതുവെ പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കാറ്. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് തുറന്ന രംഗവേദിയാണ് ഉപയോഗിക്കുക. വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെക്കും. തിരശ്ശീല ഉപയോഗിക്കാറില്ല. വാദ്യക്കാരും ഏറ്റുപാടുന്നവരും വേദിയുടെ ഒരു പാര്‍ശ്വഭാഗത്താണ് ഇരിക്കുക. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് മൂന്നുപേര്‍ മതി. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും. തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. രംഗാധിഷ്ഠിത സംഗീതമാണ് തുള്ളല്‍പാട്ടുകള്‍ക്കുള്ളത്. ഭാഷാവൃത്തങ്ങളിലാണ് തുള്ളല്‍ കവിതകള്‍ രചിച്ചിട്ടുള്ളത്. ഓട്ടന്‍തുള്ളലില്‍ തരംഗിണിവൃത്തമാണ് പ്രധാനം. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. പുരാണകഥകളെ സാധാരണ ജനങ്ങളിലെത്തിക്കാനും സാമൂഹിക വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ ലക്ഷ്യമിടുന്നു. സ്വമന്തകം, ഘോഷയാത്ര, നളചരിതം, രുഗ്മിണി സ്വയംവരം, ബകവധം, നിവാതകവചവധം, കിരാതം, രാമാനുചരിതം, കാര്‍ത്തവീര്യാര്‍ജുന വിജയം, ബാലി വിജയം, ശീലാവതി ചരിതം എന്നിയവാണ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളലിനു വേണ്ടി രചിച്ച പ്രധാന കൃതികള്‍.


കുഞ്ചന്‍ നമ്പ്യാര്‍. കിള്ളിക്കുറിശ്ശി മംഗലത്തുളള കലക്കത്തു വീട്ടില്‍ ജനിച്ച കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-നും 1770-നും ഇടയ്ക്കാണെന്ന് കണക്കാക്കപ്പെടുന്നു. അമ്പലപ്പുഴ രാജാവിന്റേയും തിരുവിതാംകൂര്‍ മഹാരാജാവിന്റേയും ആശ്രിതനായിരുന്ന കാലത്താണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ പ്രശസ്ത കൃതികളെല്ലാം എഴുതിയതെന്ന് സാഹിത്യ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുമായി പിണങ്ങിയശേഷം സംവിധാനം ചെയ്ത കലാരൂപമാണ് തുള്ളലെന്നും അതിന്റെ ആവിഷ്ക്കരണത്തിനുവേണ്ടി രചിച്ച കൃതികളാണ് തുളളല്‍ സാഹിത്യമായി അറിയപ്പെടുന്നതെന്നും വിശ്വസിച്ചുപോരുന്നു.ചാക്യാര്‍ കൂത്തിനു പകരമായി ആണ് ഓട്ടന്‍തുള്ളല്‍ കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുന്‍വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാര്‍ന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളല്‍ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.




കഥകളി

 


      പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്

     ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍. ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍. അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്.  

 

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ് . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണു് ഉപയോഗിക്കുന്നതു്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണു് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.