ഇന്ന്
മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന് 69
വര്‍ഷം
തികയുന്നു.
സമത്വവും
സമഭാവനയുമായിരുന്ന ഗാന്ധിജിയുടെ
ആദര്‍ശങ്ങള്‍.
ഗ്രാമസ്വരാജ്
എന്ന ആശയം ജനാധിപത്യത്തെ
സമൂഹത്തിന്റെ അടിവേരുകളിലേക്ക്
എത്തിച്ചു.
അദ്ദേഹത്തിന്റെ
ആശയങ്ങളുടെ പ്രസക്തി
ലോകമെമ്പാടും വര്‍ദ്ധിച്ചുവരുകയാണ്.
ഐക്യരാഷ്ട്ര
സംഘടന ഗാന്ധിജയന്തി അന്താരാഷ്ട്ര
അഹിംസ ദിനമായി ആചരിക്കുന്നു.
ഗാന്ധിജിയുടെ
സന്ദേശം ലോകമെമ്പാടും
വിപുലമായി എത്തിക്കാനുള്ള
ശ്രമത്തിലാണ് ഐക്യരാഷ്ട്ര
സംഘടന.
ഇന്നു
നാം ചെയ്യുന്ന പ്രവര്‍ത്തിയെ
ആശ്രയിച്ചാണ് നമ്മുടെ
ഭാവിയെന്ന് ഗാന്ധിജി
പ്രവാചകനെപ്പോലെ പറഞ്ഞു.
ഭൂമി
,
ആകാശം
,
വെള്ളം
എന്നിവയെ നമുക്ക് ലഭിച്ചത്
പോലെയെങ്കിലും അടുത്ത
തലമുറയ്ക്ക് കൈമാറാന്‍
ബാധ്യതയുണ്ടെന്നും ഗാന്ധിജി
നമ്മെ ഓര്‍മിപ്പിക്കുന്നു.
നാം
ഓരോരുത്തരും കൂടുതല്‍
അര്‍പ്പണ ബോധത്തോടും
രാജ്യസ്നേഹത്തോടും കൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഈ
രക്തസാക്ഷിത്വ ദിനത്തില്‍
ഇതായിരിക്കട്ടെ നമ്മുടെ
പ്രതിജ്ഞ.
7-ാം
ക്ലാസിന്റെ നേതൃത്വത്തിലാണ്
രക്തസാക്ഷിത്വ ദിനാചരണത്തിന്
തുടക്കം കുറിച്ചത്.
7-ാം
ക്ലാസിലെ മാളവികാ ജ്യോതി
പ്രസംഗിച്ചു.
ദേശഭക്തിഗാനവും
കവിതാലാപനവും ഉണ്ടായിരുന്നു. രക്തസാക്ഷിത്വ
ദിനത്തോടനുബന്ധിച്ച് പ്രിന്‍സി
ടീച്ചര്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തെ
പറ്റി ഒരു പ്രതിജ്ഞ ചൊല്ലിത്തരികയും
കുട്ടികള്‍ അത് ഏറ്റുചൊല്ലുകയും
ചെയ്തു.
No comments:
Post a Comment