Thursday 19 February 2015

റിപ്പബ്ലിക്ക് ദിനം - ജനുവരി 26


1950 ജനുവരി 26 നാണ് ഭാരതം റിപ്പബ്ലിക്കായത്. രണ്ടു നൂറ്റാണ്ടോളം വിദേശാധിപത്യത്തില്‍ കഴിഞ്ഞ ഭാരതം 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായെങ്കിലും ഭാരതം പരമാധികാര ജനകീയ റിപ്പബ്ലിക്കായത് ഈ ദിനത്തിലാണ്.
സ്വാതന്ത്ര്യ ലഭിക്കുന്നതിനു മുമ്പുതന്നെ, 1946 ല്‍ നിയമിക്ക
പ്പെട്ട കോണ്‍സിറ്റ്യുവന്റ് അസംബ്ളി മൂന്നു വര്‍ഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഭര
ണഘടന. പരമാധികാരം ജനങ്ങളില്‍ സ്ഥിതി ചെയ്യുന്നതും
രാജാവില്ലാത്തതുമായ ഭരണ സംവിധാനമാണ് റിപ്പബ്ളിക്ക്.
ഇന്ന് മൂന്നുതരം റിപ്പബ്ലിക്കുകളാണ് നിലവിലുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭരിക്കുന്നത്, രാഷ്ട്ര തലവന്‍ രാജാവോ രാജ്ഞിയോ ആയിരിക്കുമ്പോള്‍ തന്നെ ഭരണ തലവന്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയാകുന്നത്,
റിപ്പബ്ളിക്ക്എന്ന പേരില്‍സൈനിക ഭരണവും ഏകകക്ഷി
ഭരണവും നിലവിലുള്ളത് ഇങ്ങനെ മൂന്നുതരം.
നമ്മുടെ സ്വാതന്ത്രം അര്‍ഥപൂര്‍ണമായത് റിപ്പബ്ലിക്ക് ആയതോടെയാണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവു
മായ നീതിയും, ചിന്ത, ആശയ പ്രകാശനം, വിശ്വാസം, ഭക്തിആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യവും അവസര സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടന നമുക്കെന്നും അഭിമാനിക്കാവുന്നതാണ്. ആ ഭരണഘടനയുടെ ശില്പികളെ
നമുക്കിവിടെ സ്മരിക്കാം.

No comments:

Post a Comment