1969 ജൂലൈ 21 ന് പുലര്‍ച്ചെയാണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത്. കമ്പ്യൂട്ടറുകളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഒരു കാലത്ത് നീല്‍ ആംസ്ടോങ്ങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കേല്‍ കൊളിന്‍സ് എന്നിവര്‍ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ ചന്ദ്രനില്‍ എത്തിയത്. ഈഗിള്‍ എന്ന ചാന്ദ്രപേടകത്തിലാണ് ആംസ്ടോങ്ങും ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത് കൊളംബിയ എന്നമറ്റൊരു പേടകത്തില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുകയായിരുന്നു കോളിന്‍സ് 'മനുഷ്യന്റെ ഒരു ചെറിയ കാല്‍വെപ്പ് മാനവരാശിയുടെ മഹത്തായകുതിച്ചു ചാട്ടം" എന്നാണ് നീല്‍ ആംസ്ടോങ് ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ അപ്പോളോ 11ന്റെ വിജയകരമായ യാത്രക്കുശേഷംഇതുവരെ 12-പേര്‍ ചന്ദ്രനിലിറങ്ങി ഇന്ത്യയും ചാന്ദ്രഗവേഷണത്തില്‍ ഒട്ടും പിന്നിലല്ല. 2008 ഒക്ടോബര്‍ 22 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവര്‍ണദിനമായിരുന്നു. അന്നാണ് ചന്ദ്രയാന്‍-1പേടകം ഭാരതത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി കുതിച്ചുയര്‍ന്നത്. ഈ പര്യവേഷണത്തിലൂടെ ചുരുള്‍ നിവര്‍ന്നതാകട്ടെ കുറെ ചാന്ദ്രരഹസ്യങ്ങളും. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ചന്ദ്രയാന് കഴിഞ്ഞു.
ഇന്നത്തെ അസംബ്ലി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതായിരുന്നു. അശ്മിടീച്ചര്‍ ചാന്ദ്രദിനത്തെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. മിക്കകുട്ടികള്‍ക്കും അറിയാമായിരുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ അനന്തകൃഷ്ണനുംവിജയികളായി. യു.പി ക്ലാസുകളിലെ കുട്ടികള്‍ നിര്‍മ്മിച്ച വിവിധ ചാന്ദ്രദിനപ്പതിപ്പുകളുടെ പ്രകാശനം സമ്പന്നടീച്ചര്‍, സതിടീച്ചര്‍, ജയടീച്ചര്‍ എന്നിവര്‍ പ്രകാശനം ചെയ്തു.
No comments:
Post a Comment