Monday, 5 September 2016

അബ്ദുള്‍ കലാം ചരമദിനം


      ജൂലൈ 27 ബുധനാഴ്ച്ച മുന്‍രാഷ്ട്രപതിയായിരുന്ന APJ അബ്ദുല്‍കലാമിന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. ഷമീര്‍മാഷ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. APJ അബ്ദുല്‍കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. രാഷ്ട്രപതി മാത്രമല്ല, ഇന്ത്യയുടെ മിസൈല്‍മാന്‍, ശാസ്ത്രജ്ഞന്‍.... അങ്ങനെ വിശേഷങ്ങള്‍ നിരവധിയാണ്. തമിഴ്നാട്ടിലെ കടലോരഗ്രാമമായ രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തിലും അദ്ദേഹം വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കണ്ടു, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. സ്വപ്നം കാണാന്‍ യുവതലമുറയെ പ്രേരിപ്പിച്ച് അവര്‍ക്ക് പ്രചോദനമായ കലാം ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളല്ല, ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളാണ് കാണേണ്ടത്" എന്ന് പറഞ്ഞ് കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. യുവജനങ്ങള്‍ക്ക് ലക്ഷ്യബോധവും പ്രയത്നത്തിന്റെ മൂല്യവും സമ്മാനിച്ചു. “ ജീവിതത്തില്‍ നിന്നു പഠിക്കാനേറേയുണ്ട്. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ജീവിതദര്‍ശനങ്ങളും പഠിക്കാനും ചര്‍ച്ച ചെയ്യാനും ഇന്നു വിദ്യാലയങ്ങള്‍ സമയം നീക്കിവെയ്ക്കണമെന്ന് " . എസ്. ആര്‍. മുന്‍ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തിയേയും അദ്ദേഹം തീവ്രമായി സ്നേഹിച്ചു. അതില്‍ പൂര്‍ണമായി മനസ്സര്‍പ്പിച്ചു, അതിനെ ഗംഭീരമാക്കി. ഷമീര്‍മാഷ് നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ കലാമിന്റെ പ്രസിദ്ധമായ വാക്കുകളെ അനുസ്മരിച്ചു. ഒരു പ്രമുഖ അഭിമുഖത്തില്‍ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഞാന്‍ കരയുന്നത് കണ്ട്, അമ്മ സന്തോഷിച്ച ഒരേയൊരു ദിവസമെന്നാണ്" കലാം മറുപടി പറഞ്ഞത്.
        ഒരു പുരുഷായുസിന് കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്തു തീര്‍ത്തശേഷമാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. ഇതുപോലൊരു മനുഷ്യന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല. മഹാനായ മനുഷ്യന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.

No comments:

Post a Comment