Sunday, 31 May 2015

അവധിക്കാലത്തോടു വിട പറയാം..... പുത്തന്‍ പഠനാനുഭവങ്ങള്‍ക്കായ്...


     

   രണ്ടു മാസക്കാലം നീണ്ടു നിന്ന അവധിക്കാല ഉല്ലാസങ്ങള്‍ അവസാനിക്കുകയായി....കൂട്ടുകൂടി കളിച്ചും വിരുന്നുണ്ടും പാര്‍ത്തും കളി ചിരിയുത്സവത്തിന് തിരശ്ശീല വീഴുകയായി. പുത്തന്‍ യുണിഫോമും ബാഗുമിട്ട് മഴയില്‍ നനഞ്ഞ് വിദ്യാലയത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതി സന്തോഷത്തിലും കഴി‌ഞ്ഞുപോയ മധുരമുള്ള ദിവസങ്ങള്‍ ഓര്‍മ്മകളായതിന്റെ വേദന മറുപാതിയിലുമായി പുത്തന്‍ അധ്യയനവര്‍ഷം പതിവു പോലെ ആരംഭിക്കുകയാണ്......പ്രവേശന ഉത്സവത്തോടെ... ഉത്സാഹത്തോടെ...

 

ജീവിതത്തിന്റെ വസന്തമാണല്ലോ വിദ്യാലയ ജീവിതം. ഇത്തരമൊരു ജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത കോടിക്കണക്കിന് കുരുന്നുകളുള്ള ലോകമാണിത്. ഒരു നേരത്തെ ഭക്ഷണവും സ്വന്തമായി പുസ്തകവുമെല്ലാം കിനാവുകളില്‍ പോലും ഇല്ലാത്തവര്‍...അമ്മയുടെ ഉണര്‍ത്തുപാട്ടോ കവിതയുടെ ഈരടികളോ കഥകളുടെ ലോകമോ അറിയാത്തവര്‍...

 

അമൂല്യമായ ഈ കൊച്ചു ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നത് ഏറിയാല്‍ 200 അധ്യയന ദിനങ്ങളിലൊതുങ്ങുന്ന പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങളാണ്. ശിഷ്ട ജീവിതം നിത്യഹരിതമാകുവാന്‍ ഫലങ്ങള്‍ ചൂടുവാന്‍ പുത്തന്‍ അറിവുകളിലേക്കൊന്നു മുങ്ങാംകുഴിയിടാം. 

 

ഈ അവധിക്കാലം ഒരിക്കലും മറക്കാനാകാത്ത വേദന സമ്മാനിച്ചാണ് കടന്നു പോയത്. നമ്മുടെ പ്രിയ കൂട്ടുകാരന്‍ അക്ഷയ് രാജിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ബാഷ്പാഞ്ചലിയര്‍പ്പിച്ചു കൊണ്ട്..........

Saturday, 21 March 2015

നൂറു മേനി ഫലം കൊയ്തു സതീര്‍ത്ഥും നവനീതും


     വെള്ളിയാഴ്ച രണ്ടാം ക്ലാസ്സിലെ സതീര്‍ത്ഥും നവനീതും വിദ്യാലയത്തില്‍ വന്നത് ഏറെ അഭിമാനത്തോടെയായിരുന്നു അതിലേറെ സംതൃപ്തിയോടെയും... വിദ്യാലയത്തില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തിലൂടെ തുടങ്ങിയ കൃഷി നൂറു മേനി ഫലം തന്നിരിക്കുന്നു. തന്റെ കൂട്ടുകാര്‍ക്കും വിദ്യാലയത്തിനുമുള്ള ഓഹരിയായി തനിക്കൊപ്പം വളര്‍ന്ന പടവലങ്ങകളുമായാണ് അവരെത്തിയിരിക്കുന്നത്. 



നവനീതും സതീര്‍ത്ഥും

      "വിദ്യാലയത്തില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളായിരുന്നു കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനത്തിന്റെ മൂലധനം. കൃഷിയോട് ആഭിമുഖ്യമുള്ള അമ്മമാരായതിനാല്‍ പരിപൂര്‍ണ്ണ പിന്തുണയും. അച്ഛന്റെ കായികശേഷിയില്‍ കൃഷിക്കുള്ള നിലമൊരുങ്ങി. … അമ്മയുടെ മേല്‍നോട്ടത്തില്‍ വിത്ത് പാവി... ഞങ്ങള്‍ വെളുപ്പിനേ എഴുന്നേറ്റ് ഒരു കപ്പ് വെള്ളവുമായെത്തും... അല്പദിവസത്തിനകം ആദ്യത്തെ നാമ്പ് ‍ ഞങ്ങളെ കാണാന്‍ തല നീട്ടി....പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം...വെള്ളവും പുഞ്ചിരിയും മുടങ്ങാതെ സമ്മാനിച്ചപ്പോള്‍ കൊച്ചു കൊച്ചു തളിരിലകള്‍ വിരിയാന്‍ തുടങ്ങി...വീണു പോകാതിരിക്കാന്‍ കൊച്ചു കൊച്ചു സ്പിങ്ങുകള്‍ .....ഞങ്ങളേക്കാള്‍ വേഗത്തില്‍ വളരാനായി ഒരു പന്തല്‍ ഒരുക്കി.... വലിയ വലിയ ഇലകളായി പന്തല്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു....ഒരു ശലഭം പന്തലിനു ചുറ്റും പാറി പാറി നടക്കുന്നു.....എന്തായിരിക്കും എന്ന് ചിന്തിച്ച് നോക്കുമ്പോള്‍ ഇലകള്‍ക്കിടയില്‍ ഒരു കൊച്ചു പൂവ് വിരിഞ്ഞു നില്‍ക്കുന്നു...അല്പദിവസത്തിനു ശേഷം ആകാംക്ഷയ്ക്കും കാത്തിരിപ്പിനും സമാപനമായ് ഒരു കായ് വളരാന്‍ തുടങ്ങിയിരിക്കുന്നു. ആത്മാഭിമാനത്തിന്റെ പുതിയ പാഠങ്ങള്‍ സമ്മാനിച്ച ഈ പന്തലിലാണ് ഞങ്ങളുടെ ഓരോ ദിവസം ആരംഭിക്കുന്നത് ......"





Monday, 16 March 2015

ANNUAL DAY 2014-15

വിദ്യാവിലാസം യു പി സ്കൂളിന്റെ വാര്‍ഷികവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ANNUAL DAY എന്ന ടാബ് സന്ദര്‍ശിക്കൂ.

Thursday, 19 February 2015

ഇംഗ്ലീഷ് ഫെസ്റ്റ്


ഇംഗ്ലീഷ് ഭാഷയിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനു ഫെബ്രുവരി 12 ന് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.


പഠനയാത്ര


കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമം, ചെറുതുരുത്തി കലാമണ്ഡലം, വാഴാനി ഡാം എന്നിവിടങ്ങളിലേക്ക് ജനുവരി 7 ന് പഠനയാത്ര നടത്തി.










ഗണിതോത്സവം


ഗണിതോത്സവത്തിന്റെ ഭാഗമായുള്ള പ്രകൃതിഗണിതം ‌എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗണിതാശയങ്ങള്‍ തിരിച്ചറിയാനായി ജനുവരി 4ന് ‌UP ക്ലാസിലെ കുട്ടികളെ വീട് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അംശബന്ധം എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍  നേരിട്ട് മനസ്സിലാക്കി.