Thursday, 19 February 2015

ലോക തണ്ണീര്‍ത്തടദിനം - ഫെബ്രുവരി 2


കേരത്തിലെ തണ്ണീര്‍ത്തടങ്ങളെല്ലാം നശിച്ചുക്കൊണ്ടിരിക്കുക
യാണ്. സ്വാഭാവിക തണ്ണീര്‍ത്തടങ്ങളായ 32 എണ്ണവും മനുഷ്യന്‍ നിര്‍മ്മിച്ച 2121തണ്ണീര്‍ത്തടവും കേരളത്തിലുണ്ട്. നികത്തി ഇല്ലാതാക്കുന്നതിനൊപ്പം മാരകമായ രാസവസ്തു
ക്കള്‍ എത്തുന്നതു മൂലവും തണ്ണീര്‍ത്തടങ്ങള്‍ നശിക്കുകയാണ്.
പായലിന്റെ അധിക വളര്‍ച്ചയും മത്സ്യ സമ്പത്തിലെ കുറവുമെല്ലാം തണ്ണീര്‍ത്തടങ്ങളെ പ്രതികൂലമായി ബാധിക്കും. തണ്ണീര്‍ത്തടങ്ങളില്ലെങ്കില്‍ ഭൂഗര്‍ഭജലനിരപ്പ് കുറയും പുഴകളു
ടെ ഒഴുക്കിനെയും ദോഷമായി ബാധിക്കും.

ജീവികളും തണ്ണീര്‍ത്തടങ്ങളും

ആയിരക്കണക്കിന് പക്ഷികള്‍ തണ്ണീര്‍ത്തടങ്ങളില്‍ ചേക്കേ
റാറുണ്ട് മത്സ്യങ്ങള്‍ പുഴക്കള്‍ തുടങ്ങിയ അനേക ജലജന്തുക്ക
ള്‍ ഇവിടെ ഉള്ളതു കൊണ്ടാണിത്. ലോകത്തിന്റെ വിവിധഭാ
ഗങ്ങളില്‍ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആവാസ വ്യവസ്ഥ കാണാം കൊക്ക്, താറാവ്, അരയന്നം എന്നിവകള്‍ മാത്രമല്ല, പാമ്പ്, ആമ,ചീങ്കണി, മുതലായവയും
ഇഷ്ടം പോലെ തണ്ണീര്‍ത്തടങ്ങളെ തേടിയെത്താറുണ്ട്.

സസ്യങ്ങളും തണ്ണീര്‍ത്തടങ്ങളും

തണ്ണീര്‍ത്തടങ്ങള്‍ വളരെ കാര്യമായിതന്നെ ജലം ശുദ്ധീകരി
ക്കും എങ്ങനെയാണന്നല്ലെ? ജലത്തിലെ കാഡ്മിയം, ഈയം,
രസം,ക്രോമീയം തുടങ്ങിയ ഘനലോഹങ്ങളെ പോലും വലി
ച്ചെടുക്കാന്‍പ്പോലും തണ്ണീര്‍ത്തടങ്ങളിലെ സസ്യങ്ങള്‍ക്കാവും
തീര്‍ന്നില്ല. നൈട്രേറ്റ് ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങള്‍
തണ്ണീര്‍ത്തടങ്ങളിലെ ചെടികള്‍ വലിച്ചെടുക്കുന്നു. ഇതുമൂലം
അമിതമായി ഉണ്ടാവുന്ന പായല്‍വളര്‍ച്ച ഇല്ലാതാക്കുന്നു.

കണ്ടലും തണ്ണീര്‍ത്തടങ്ങളും

    തണ്ണീര്‍ത്തടങ്ങളും കണ്ടലും തമ്മില്‍ അടുത്ത ബന്ധം കാണാം കണ്ടല്‍ച്ചതുപ്പുകള്‍ എന്നാണവയെ വിളിക്കുന്നത്. ലോകത്തിന്റെ ഏകദേശം 39ദശലക്ഷം ഏക്കറോളം കണ്ടല്‍ച്ചതുപ്പുകള്‍ ഉണ്ട്.ഈ വിഭാഗത്തിലുള്ള തണ്ണീര്‍ത്തടങ്ങള്‍ കടലുമായി ബന്ധപ്പെട്ടവ ആയിരിക്കും. അതായത് സമുദ്രതീരത്തിനടുത്തുള്ളവ ആയിരിക്കും. കടലുമായി ബന്ധപ്പെടാത്തവയും ഉണ്ട്. അവിടെ തണ്ണീര്‍ത്തടത്തിന് വെള്ളം ലഭിക്കുക അരുവികളിലും പുഴകളിലും നിന്നാണ്.പുഴയില്‍ വെള്ളം പൊങ്ങുന്ന കാലത്ത് സ്ഥിരമായ തണ്ണീര്‍ത്തടങ്ങള്‍ ഉണ്ടാവുന്നു. 

 

അന്താരാഷ്ട്ര മണ്ണ് വര്‍ഷം - ജനുവരി 1


മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍.
ഭൂമിയില്‍ മണ്ണ് വേണം,
ജീവജാലങ്ങള്‍ നിലനില്‍ക്കാന്‍,
വെള്ളം പിടിച്ചു നിര്‍ത്താന്‍,
പ്രളയം തടയാന്‍.
വരള്‍ച്ച ഇല്ലാതാക്കാന്‍,
കാലാവസ്ഥ മാറ്റം ചെറുക്കാന്‍,
വിളകള്‍ വളര്‍ത്താന്‍.
നമുക്ക് ജീവിക്കാന്‍.......
മണ്ണെന്ന അമൂല്യ നിധി നമുക്ക്
കാത്തുപാലിക്കാം.
ആരോഗ്യ കരമായ ജീവിതത്തിന്,
ആരോഗ്യമുള്ള മണ്ണു വേണം.
വികസനത്തിന്റെ യന്ത്രകൈകള്‍ക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടു കൊടുക്കാതിരിക്കാന്‍ നമുക്കും ഇറങ്ങാം.



 

സ്വാമിവിവേകാനന്ദന്റെ 152-ാം ജന്മദിനം - ജനുവരി 12



     1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വക്കീലായ വിശ്വനാഥ് ദത്തയുടേയും ഭുവനേശ്വരി ദേവിയുടേയും മകനായ അദ്ദേഹത്തിന് നരേന്‍, നരേന്ദ്രന്‍ബിലേ എന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ വിളിപ്പേരുകള്‍. 
 
      ജീവിതത്തിന്റേയും പ്രഭഞ്ചത്തിന്റേയും അര്‍ത്ഥം തേടിക്കൊണ്ടിരുന്ന നരേന്ദ്രന്‍ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമക്രഷ്ണ പരഹംസരെ ഗുരുവായി സ്വീകരിച്ചു 1886-ല്‍ ശ്രീരാമ പരഹംസര്‍ സമാധിയായതോടെ നരേന്ദ്രനും മറ്റുശിഷ്യന്മാരും ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. രാമകൃഷ്ണമഠവും രാമകൃഷ്ണമിഷനും സ്ഥാപിച്ചത് വിവേകാനന്ദനാണ് ഭാരതപര്യടനത്തിനിടയില്‍ വിവേകാനന്ദന്‍ 1892-ല്‍ കേരളത്തിലെത്തി. എറണാകുളത്ത് വെച്ച് ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ച് ഏറെനേരം സംഭാഷണം നടത്തി. കേരത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ട് മനം മടുത്ത അദ്ദേഹം കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പ്രസ്താപിച്ചു. കന്യാകുമാരിയിലെത്തിയ വിവേകാനന്ദന്‍ കടലില്‍ കണ്ട ഒരു വലിയ പാറയില്‍ നീന്തി കയറി അവിടെ ധ്യാനിച്ചിരുന്നു. ഇത് പിന്നീട് വിവേകാനന്ദപാറ എന്ന പേരില്‍ സ്മാരകമായി.





ഓണത്തുമ്പി


ഓണത്തോടനുബന്ധിച്ചുള്ള കളികളും ലേഖനങ്ങളും കവിതകളുമായി കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളുടെ പരിച്ഛേദമാണ് ഓണത്തുമ്പി. 01 – 11– 2014 ന് പ്രകാശനകര്‍മ്മം നടത്തി.

പത്രക്വിസ്


     സ്കൂള്‍ തലത്തില്‍ പത്രക്വിസ് സംഘടിപ്പിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും 1.30 ന് നടത്തുന്ന പത്രക്വിസ്സില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ പത്രത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. LP, UP തലങ്ങളിലായാണ് മത്സരം. LP, UP തലങ്ങളില്‍ വിജയികളായവര്‍ക്കും ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച ക്ലാസിനും ട്രോഫി നല്‍കുന്നു.

സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള


     സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള 08-10-2014 ബുധനാഴ്ച സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. C R C കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സന്നിഹിതനായിരുന്നു. മികവാര്‍ന്ന പഠനോപകരണങ്ങള്‍ കുട്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 
 




PEACE പദ്ധതിയുടെ ഉദ്ഘാടനം



     സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ഗവേഷണാത്മകമായി കണ്ട് ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ DIET നടത്തുന്ന ഒരു പദ്ധതിയാണ് PEACE. ഇതില്‍ 6 മേഖലകളാണ് ഉള്ളത്. 1. സാമൂഹ്യപങ്കാളിത്തം, 2. ഭാഷാപഠനം, 3. IT അധിഷ്ഠിത പഠനം, 4. കലാകായിക പ്രവൃത്തി പരിചയം, 5. ഇംഗ്ലീഷ് പഠനം, 6. ശാസ്ത്ര പഠനം. ഈ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് വിദ്യാലയത്തെയും വിദ്യാര്‍ത്ഥികളെയും മികവിന്റെ പാതയിലേക്ക് ഉയര്‍ത്തുക എന്നതാണ് PEACE പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
 
     സ്കൂള്‍ തല PEACE പദ്ധതിയുടെ ഉദ്ഘാടനം DIET ഫാക്കല്‍റ്റി ഡോ. ലോഹിദാസന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധിയും OSA അംഗവുമായ സുഷമ ടീച്ചര്‍ BPO സല്‍മ ടീച്ചര്‍, BRC ട്രയിനര്‍മാരായ ബിജി ടീച്ചര്‍, അജിത ടീച്ചര്‍, CRC കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് പ്രതിനിധി കബീര്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു