Monday, 5 September 2016

സ്വാതന്ത്ര്യ ദിനം



എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.യു.പി ക്ലാസുകളിലെ കുട്ടികള്‍ മൂന്നു വര്‍ണ്ണത്തിലുള്ള കടലാസുകള്‍ വെട്ടി തോരണങ്ങള്‍ ഉണ്ടാക്കി . സ്വാതന്ത്ര്യദിന ക്വിസ്സ്, പ്രസംഗമത്സരം എന്നിവ നടത്തിയിരുന്നു.കുരുത്തോലകളും കടലാസുകൊടികളും കൊണ്ട് വര്‍ണ്ണശഭളമായ അന്തരീക്ഷമായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റത്. കൃത്യം 9 മണിക്കു തന്നെ ഹെഡ്മിസ്ട്രസ് സരിതടീച്ചര്‍ പതാക ഉയര്‍ത്തി . പതാകഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ദേശിയ പതാക വാനിലുയര്‍ന്നു. കുട്ടികളും രക്ഷിതാക്കളും സാന്നിദ്ധ്യം പതാക ഉയര്‍ത്തലിന് മാറ്റുകൂട്ടി.
   ഞാനൊരു ഇന്ത്യക്കാരനാണ് എന്ന വാനോളം ഉയര്‍ന്ന അഭിമാനത്തോടെ എല്ലാവരും പതാകയെ സല്യൂട്ട് ചെയ്തു . പതാക ഉയര്‍ത്തലിനു ശേഷം സരിത ടീച്ചര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാക്കളെക്കുറിച്ച് ശ്രീജ ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരുന്നു. ഏഴാം  ക്ലാസിലെ മാളവിക ജ്യോതി സ്വാതന്ത്രദിനത്തെ കുറിച്ച് മലയാളത്തില്‍ പ്രസംഗം നടത്തി. തുടര്‍ന്ന് ഏഴാം ക്ലാസിലെ ഫാത്തിമ നൗറിന്‍ ഇംഗ്ലീഷ് പ്രസംഗം നടത്തി. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ ക്ലാസ് തലത്തില്‍ ദേശഭക്തിഗാനം ആലപിച്ചു. മൂന്നാം ക്ലാസിലെ മഹാലക്ഷ്മി, രണ്ടാം ക്ലാസിലെ പ്രണതി എന്നിവരുടെ ഇംഗ്ലീഷ് പ്രസംഗവും ഉണ്ടായിരുന്നു. പരിപാടികളുടെ സമാപനത്തിനു ശേഷം എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഡു വിതരണം ചെയ്തു.







No comments:

Post a Comment