Monday, 5 September 2016

ഹിരോഷിമാ ദിനം


ആഗസ്റ്റ് 6 ഹിരോഷിമദിനം ആചരിച്ചു ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സുഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് തോരണങ്ങള്‍ തീര്‍ത്തു. റിമ ടീച്ചര്‍ മുഖ്യപഭാഷണം നടത്തി ലോകത്തില്‍ ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷ്മയിലാണ്. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷ്മയില്‍ അണു ബോബ് പതിച്ചു. ജപ്പാനിലെ വ്യവസായ കേന്ദ്രവും തുറമുഖപട്ടണവും ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായിരുന്നു ഹിരോഷ്മ. ലിറ്റില്‍ബോയ് എന്ന ആ അണുബോംബിന്റെ ഭാരം 4000 കിലോഗ്രാമായിരുന്നു യുറേനിയത്തിന്റെ ഐസോടോപ്പായ യുറേനിയം 235 ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത് ബോംബാക്രമണത്തിന് നേതൃത്വം നല്‍കിയത് കേണല്‍ ടി. ബിറ്റ്സ് ആയിരുന്നു എനോളഗെ എന്ന വിമാനമാണ് ബോംബാക്രമണത്തിനായി ഉപയോഗിച്ചത് എഴുപതിനായിരത്തോളം വരുന്ന നിരപരാധികളായ ജനങ്ങളാണ് ഈ അണുബോംബാക്രമത്തില്‍‌ കൊല്ലപ്പെട്ടത് 35000 പേരോളം വിഷവാതകം ശ്വസിച്ച് വിസ്മൃതിയിലായത്. പതിനായിരങള്‍ ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ സുഡാക്കോ സുസുക്കി എന്ന കുട്ടിയുടെ ദയനീയമായ കഥ റിമടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു കുട്ടികള്‍ക്ക് യുദ്ധത്തിനെക്കുറിച്ചും അതിന്റെ കെടുതികളെക്കുച്ച് നല്ല ധാരണയുണ്ട്. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
എന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

No comments:

Post a Comment