ആഗസ്റ്റ് 9
ക്വിറ്റ്
ഇന്ത്യാ ദിനവും നാഗസാക്കി ദിനവും
ആചരിച്ചു.
ശ്രീജ
ടീച്ചര്‍ ക്വിറ്റ്
ഇന്ത്യാ ദിനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. 1942 ആഗസ്റ്റ്
7,8
തിയതികളില്‍
ബോംബയില്‍ ചേര്‍ന്ന അഖിലേന്ത്യാ
കോണ്‍ഗ്രസ് കമ്മിറ്റിയുടെ
പ്രമേയത്തോടെയാണ് ക്വിറ്റ്
ഇന്ത്യാ പ്രസ്ഥാനത്തിന്റെ തുടക്കം.
'ബ്രട്ടീഷുകാര്‍
ഇന്ത്യ വിടുക'
എന്ന
ആവശ്യമുയര്‍ത്തിയായിരുന്നു പ്രമേയം പസാക്കിയത്.
'പ്രവര്‍ത്തിക്കുക
അല്ലെങ്കില്‍ മരിക്കുക'
എന്ന
മുദ്രാവാക്യം ഗാന്ധിജി
ഉയര്‍ത്തിയത് ഇവിടെ വെച്ചായിരുന്നു.
ഗാന്ധിജിയുള്‍പ്പടെ
ഒട്ടേറെ നേതാക്കളുടെ
പ്രവര്‍ത്തനഫലമായിട്ടാണ്
നമുക്ക് സ്വാതന്ത്ര്യം
ലഭിച്ചത്.
ആ
സ്വാതന്ത്ര്യത്തെ
ദുരുപയോഗപ്പെടുത്തരുതെന്ന്
ശ്രീജടീച്ചര്‍ കുട്ടികളെ
ഓര്‍മിപ്പിച്ചു.കഴിഞ്ഞ
ദിവസം ഹിരോഷിമാദിനം
ആചരിച്ചതുകൊണ്ട് നാഗസാക്കി
ദിനത്തെക്കുറിച്ചും
കുട്ടികള്‍ക്ക് അറിയാമായിരുന്നു.
1945 ആഗസ്റ്റ്
9ന്
നാഗസാക്കിയിലാണ് രണ്ടാമതായി
ആറ്റം ബോംബ് പതിച്ചത്.
ഇതിന്റെ
പേര് 'ഫാറ്റ്മാന്‍'
എന്നാണ്.
ആറ്റംബോംബില്‍
നക്കുന്നത് അണുവിഘടനമാണ്.
റോബര്‍ട്ട്
ഓപ്പണ്‍ ഹെയ്മറാണ് ആറ്റംബോംബിന്റെ
പിതാവ് എന്നറിയപ്പെടുന്നത്.
അണുബോംബിന്റെ
മാരകാക്രമണത്തിന് ഇരയായിതീര്‍ന്ന
എല്ലാവരുടെയും ഓര്‍മ്മയ്ക്കു
മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
No comments:
Post a Comment